ദൂരവും കാലവും
___________________
നിന്റെ ഇന്ന് നീ എന്നോട് സംസാരിക്കുമ്പോള്‍
എന്റെ ഇന്ന് ഞാന്‍ അത് കേള്‍ക്കുന്നെങ്കിലും
ചുമരിലെ കലണ്ടര്‍ നമ്മെ പരിഹസിക്കുന്നു
കാരണം നീ പറയുന്നത് എന്റെ ഇന്നലെയും
ഞാന്‍ കേള്‍ക്കുന്നത് എന്റെ ഇന്നുമാണ്
നീ പറയുന്നത് നിന്റെ ഇന്നും
ഞാന്‍ കേള്‍ക്കുന്നത് നിന്റെ നാളെയുമാണ്
സംസാരിക്കുമ്പോള്‍തന്നെ കേള്‍ക്കുന്നെങ്കിലും
ഒന്ന് ഇന്നലത്തേതും ഒന്ന് ഇന്നത്തേതുമാണ്
ഒന്ന് ഇന്നത്തേതും ഒന്ന് നാളത്തേതുമാണ്
ദൂരങ്ങളില്‍ ഇരുന്നു ഒരേ സമയം
വിചാരങ്ങള്‍ പങ്കിടാന്‍ കഴിയുന്നെങ്കിലും
നിന്റെ ഇന്നിനെ എന്റെ ഇന്നാക്കാനോ
എന്റെ ഇന്നിനെ നിന്റെ ഇന്നാക്കാനോ
നമുക്ക് പരസ്പരം കഴിയുന്നില്ലല്ലോ!
___________________
നിന്റെ ഇന്ന് നീ എന്നോട് സംസാരിക്കുമ്പോള്‍
എന്റെ ഇന്ന് ഞാന്‍ അത് കേള്‍ക്കുന്നെങ്കിലും
ചുമരിലെ കലണ്ടര്‍ നമ്മെ പരിഹസിക്കുന്നു
കാരണം നീ പറയുന്നത് എന്റെ ഇന്നലെയും
ഞാന്‍ കേള്‍ക്കുന്നത് എന്റെ ഇന്നുമാണ്
നീ പറയുന്നത് നിന്റെ ഇന്നും
ഞാന്‍ കേള്‍ക്കുന്നത് നിന്റെ നാളെയുമാണ്
സംസാരിക്കുമ്പോള്‍തന്നെ കേള്‍ക്കുന്നെങ്കിലും
ഒന്ന് ഇന്നലത്തേതും ഒന്ന് ഇന്നത്തേതുമാണ്
ഒന്ന് ഇന്നത്തേതും ഒന്ന് നാളത്തേതുമാണ്
ദൂരങ്ങളില്‍ ഇരുന്നു ഒരേ സമയം
വിചാരങ്ങള്‍ പങ്കിടാന്‍ കഴിയുന്നെങ്കിലും
നിന്റെ ഇന്നിനെ എന്റെ ഇന്നാക്കാനോ
എന്റെ ഇന്നിനെ നിന്റെ ഇന്നാക്കാനോ
നമുക്ക് പരസ്പരം കഴിയുന്നില്ലല്ലോ!
ഈ കവിത ഒരു കീറാമുട്ടി , അല്ലെങ്കിൽ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയതുപോലെയാണ് ,എൻറെ ഒറ്റ നോട്ടത്തിൽ .ഒരു പക്ഷേ കൂടുതൽ വായിച്ചാൽ സംഗതി പിടി കിട്ടുമായിരിക്കും .ഇപ്പോൾ എൻറെ മൂന്ന് പേരക്കുട്ടികൾ കൂടെയുള്ളതിനാൽ തല നേരേ നിൽക്കുന്നില്ല .അതുകൊണ്ട് വായന മാറ്റി വെച്ചിരിക്കുകയാണ് .
ReplyDeleteഹ ഹ നന്ദി പ്രിയ കുര്യന് സാര്‍
Deleteമലയാളത്തില്‍ "time zone" നു എന്തെന്നാ പറയുന്നത് . കലണ്ടര്‍ പരിഹസിക്കുന്നത് വെറുതെയാവില്ല
ReplyDeleteഎന്താ പറയുന്നേ? സമയ മേഖല എന്ന് പറയാമോ?
Delete