ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Wednesday, February 4, 2015

അടയാളങ്ങള്‍



ആ പുഴയില്‍ നിശ്ചലം ഒഴുകുന്നത്
ആകാശത്തിന്റെ പ്രതിബിംബമെന്നു
കളവ് പറഞ്ഞതാരാണ് ?

ആ ഗ്രാമത്തിലെ വീടുകളില്‍
ഇപ്പോള്‍ വെള്ളപ്പൊക്കമെന്നു
നുണ പറഞ്ഞതാരാണ്?

ആ നാട്ടില്‍ ഈ നേരം
മരണഭീതി വിതക്കുന്നവര്‍
ഭ്രാന്തരെന്നബദ്ധം  ചിന്തിച്ചതെന്തേ?
താഴ്വാരങ്ങളില്‍ എന്നും
നിശബ്ദത ഇനി ഓരിയിടും
ശേഷിക്കും ഇളംജീവനുകള്‍
ഗിരിനിരകളില്‍ തളര്‍ന്നുറങ്ങും

നീരുറവയുമായിനി നദികളെ
പര്‍വ്വതങ്ങള്‍ ജനിപ്പിക്കുകില്ല
പകരം ചോര കിനിഞ്ഞിറങ്ങും
രക്തവര്‍ണ്ണം അണിഞ്ഞിടും ഭൂമി

മനുഷ്യന്‍ ഉരിഞ്ഞെറിഞ്ഞ
തോല്‍കൊണ്ടു കുപ്പായം തുന്നാന്‍
വനാന്തരങ്ങളിലുടനീളം 
അറച്ചു നില്‍ക്കുന്നു മൃഗങ്ങള്‍

സ്വാതന്ത്ര്യം വച്ചുനീട്ടിയ
ഉടയവന്‍റെ കൈകള്‍
ഭൂമിക്കും സ്വര്‍ഗത്തിനും  മദ്ധ്യേ
മനുഷ്യര്‍ തീര്‍ത്ത വിലങ്ങിലത്രേ.

2 comments:

  1. വളരെ തത്വചിന്താപരമായ കവിതയായി അനുഭവപ്പെട്ടു .എല്ലാം കീഴ്മേൽ മറിയുന്ന അവസ്ഥ . പുറമേ കാണുന്നതല്ല യാതാർത്ഥ്യം . കവി irony സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു .മനുഷ്യൻറെ ക്രൂരതയെ കവി പരാമർശിക്കുന്നുണ്ട് . അതിന് മൃഗീയത എന്ന വാക്ക് ഒട്ടും യോജിച്ചതല്ല എന്ന് കവി സൂചിപ്പിക്കുന്നു . ഈശ്വര നിഷേധവും കവി സൂചിപ്പിക്കുന്നു .ഈശ്വരൻറെ കൈയ്യ് ,അഥവാ സ്വാധീനം , മനുഷ്യൻ തിരസ്കരിച്ചിരിക്കുന്നു .കുറഞ്ഞ വാക്കുകളിൽ വളരെ ചിന്തിക്കാനുള്ള വക കവി നമ്മുക്ക് തരുന്നു .അനൂപ്‌ വളരെ കുറച്ചേ എഴുതാറുള്ളൂ .എന്നാൽ എഴുതുന്നത്‌ കാച്ചിക്കുറുക്കിയെടുത്ത വരികളാണ് .

    ReplyDelete
    Replies
    1. Thank you dear Kurian Sir for your encouraging words!

      Delete