ഋതുശബ്ദങ്ങള്‍
എന്റെ അക്ഷരലോകം
Sunday, May 26, 2013
Saturday, May 25, 2013
"നിന്റെ മിഴിനീരിൽ..."
"നിന്റെ മിഴിനീരിൽ..."
---------------------------------------------------------
നിന്റെ മിഴിനീർ തുള്ളിയിൽ തെളിയുന്നു
വിഷാദത്തിന്റെ നിഴൽ രൂപങ്ങൾ
ഭൂതകാലത്തിന്റെ ദു:ഖ ഗർത്തങ്ങളിലേക്ക്
അവയെന്നെ മാടി വിളിക്കുന്നു
പീഡനത്തിന്റെ കാരമുള്ളുകൾ ആഴ്ന്നിറങ്ങിയ
ചോര കിനിയുന്ന മുറിപ്പാടുകൾ...
പരതുന്നു വാക്കുകൾക്കായ് ഉയരുന്നതോ ഗദ്ഗദം മാത്രം
ശാന്തിയുടെ ശാദ്വല തീരങ്ങളിലേക്ക്
നിന്നെയും ചിറകിലേറ്റി പറക്കുവാൻ മോഹം
ശക്തിയില്ലെനിക്ക് അതവനു മാത്രമേ കഴിയൂ
കണ്ണീരൊപ്പി കൈയിൽ ജപമണികളുമായി നിന്റെ ചാരേ
കാത്തിരിക്കാം ഞാനും അവന്റെ വരവിനായി...
-------------അനൂപ് വർഗീസ് പന്തിരായിതടത്തിൽ (2013 മെയ് 14)--------------------------
*ഇതിനെ കവിത എന്ന് വിളിക്കാനുള്ള ധൈര്യം എനിക്കില്ല ...ഇരിക്കട്ടെ എന്റെ വകയും കുറച്ചു "പ്രസ്താവനകൾ"
Friday, May 24, 2013
"വിടരും മുമ്പേ" (അദിതി നമ്പൂതിരിക്കൊരു കാവ്യാഞ്ജലി)
"വിടരും മുമ്പേ" (അദിതി നമ്പൂതിരിക്കൊരു കാവ്യാഞ്ജലി)
------------------------------ ------------------------------ ------------------------------ ------------------------------ -------------------
അനൂപ് വർഗീസ് പന്തിരായിതടത്തിൽ
------------------------------ ------------------------------ ------------------------------ ------------------------------ -------------------
എൻ വിരൽ തഴുകിയ കുഞ്ഞിളം മേനിയിൽ
നീ എന്തേ സംഹാര നൃത്തമാടി
കരിവണ്ടു പോലീയിളം പൂംദളങ്ങളിൽ
നീ തീർത്തതെന്തേ നഖക്ഷതങ്ങൾ
മഹിഷമായിന്നു നീ മേതിച്ചതെന്തേ മമ
മലർവാടി തൻ സ്നേഹ മലർമൊട്ടിനെ
രൗദ്രമാം യന്ത്രക്കലപ്പയായ് നിർദ്ദയം
ഉഴുതു മറിച്ചതോ നീയെൻ കനവിനെ
നിലച്ചിളം വേണുനാദം മുരളുന്നു ഭ്രമരം
നിൻ മോഹമെന്തേ ദ്രവ്യമോ കാമമോ
ഇരു വേള പേറിൻ നോവറിഞ്ഞില്ലേ
താരാട്ടിനീണം നീ മറന്നുവെന്നോ
നറുമഞ്ഞിൻ നനവുള്ള പുലർകാല പൂക്കൾ
ദേവന്നു നേദിച്ച നീയിന്നു കരിയായി
മദമിളകിപ്പിഴുതരച്ചുവെൻ പൊയ്കയിൽ
വിടരുവാൻ വെമ്പിയോരാമ്പൽ പൂവിനെ
കിരാതനായി നീ മുളയിലേ ഞെരിച്ചതോ നാം
ഒരുടലായ വേളേ നീ പാകിയ വിത്തിനെ
പിതൃസ്നേഹ നിഴലിൽ ഹസിക്കേണ്ട സൂനം
കൊഴിയുവാനിലകൾ പൊഴിച്ചു നീ ക്രൂരം
അദിതിയെന്നീ പൂവിൻ പിറവിയിലെൻ വാടി
നന്മ വിളയുന്ന സുരലോകമായി
നിന്നസുരമാം മോഹം കൊടുങ്കാറ്റു പോലെ
പിഴുതെറിഞ്ഞില്ലേ നന്മ തൻ കതിരിനെ
അഴുകുവാൻ മണ്ണിലെക്കെറിയരുതെയെൻ പൂവെ
ആ മേനിയാത്മവും ഞാനെടുക്കാം
പുരട്ടിടാമെൻ ചുടുകണ്ണുനീരാ വടുക്കളിൽ
ചുരത്തിടാം അവൾക്കായിനിയുമെൻ മാറിടം
കേഴുന്നു ദേവാ നിൻ ദൂതയാക്കൂ
താഴെയെൻ തനയർക്കു കാവലാളായ്
ഒരു കുഞ്ഞുമിഴിയും പൊഴിക്കാതെ മിഴിനീർ
തഴുകാമിനിയവരെ ഇളംതെന്നലായി.
------------------------------ (2013 മെയ് 10)---------------------------
കോഴിക്കോട് ബിലാത്തികുളത്ത് രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരപീഡനത്താൽ 2013 ഏപ്രിൽ 30 നു മരണം ഏറ്റു വാങ്ങിയ 7 വയസ്സുകാരി അദിതിക്ക് ആദരാഞ്ജലികൾ...
------------------------------ ------------------------------ ------------------------------ ------------------------------ ------------------------------ ------------------------------ ------------------------------ --------------
Saturday, May 11, 2013
Friday, May 10, 2013
അനിൽ പള്ളിയിലിന്റെ പിറന്നാളിൽ
ഓർമ്മകൾ പൂക്കുന്നു മാമരം പോൽ
നഷ്ട ബാല്യത്തിൻ പുലരികൾ തേടി
നിർമ്മലാങ്കണത്തിൽ മൂന്നാണ്ട് നാം
ഒരുമിച്ചു പഠിച്ചതും കളിച്ചതും പിന്നെ
മാർച്ചു മാസത്തിൻ എരിയുന്ന ചൂടിൽ
ജീവിത നാൽക്കവലയിൽ പിരിഞ്ഞതും!
ഞാനിന്നു നേരുന്നു എൻചങ്ങാതി നിൻ
പിറന്നാളിൽ ഒരു പിടി സ്നേഹ മലരുകൾ!
Monday, May 6, 2013
Once again he surprises me with his powerful pen. This learned man, Mr. Kurian Mamalapurayidathil with a profound review takes my poem "Koodorukkam" to new heights, that too from the other side of the world. I thank God! I thank Facebook for this new born friendship of letters. Thank you Sir. I am speechless... Still it is my prayer... ഈ അക്ഷര സൗഹൃദം പുതിയ പ്രഭാതങ്ങൾ തീർക്കട്ടെ!... Plz read the review by clicking:
Sunday, May 5, 2013
Saturday, May 4, 2013
Subscribe to:
Comments (Atom)





