ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Saturday, May 25, 2013

"നിന്റെ മിഴിനീരിൽ..."

"നിന്റെ മിഴിനീരിൽ..."
---------------------------------------------------------

നിന്റെ മിഴിനീർ തുള്ളിയിൽ തെളിയുന്നു 
വിഷാദത്തിന്റെ നിഴൽ രൂപങ്ങൾ 

ഭൂതകാലത്തിന്റെ ദു:ഖ ഗർത്തങ്ങളിലേക്ക് 
അവയെന്നെ മാടി വിളിക്കുന്നു 

പീഡനത്തിന്റെ കാരമുള്ളുകൾ ആഴ്ന്നിറങ്ങിയ 
ചോര കിനിയുന്ന മുറിപ്പാടുകൾ...
പരതുന്നു വാക്കുകൾക്കായ് ഉയരുന്നതോ ഗദ്ഗദം മാത്രം

ശാന്തിയുടെ ശാദ്വല തീരങ്ങളിലേക്ക് 
നിന്നെയും ചിറകിലേറ്റി പറക്കുവാൻ മോഹം 
ശക്തിയില്ലെനിക്ക് അതവനു മാത്രമേ കഴിയൂ 

കണ്ണീരൊപ്പി കൈയിൽ ജപമണികളുമായി  നിന്റെ ചാരേ 
കാത്തിരിക്കാം ഞാനും അവന്റെ വരവിനായി...

-------------അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ (2013 മെയ്‌ 14)--------------------------

*ഇതിനെ കവിത എന്ന് വിളിക്കാനുള്ള ധൈര്യം എനിക്കില്ല ...ഇരിക്കട്ടെ എന്റെ വകയും  കുറച്ചു "പ്രസ്താവനകൾ"

No comments:

Post a Comment