ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Friday, May 24, 2013

"വിടരും മുമ്പേ" (അദിതി നമ്പൂതിരിക്കൊരു കാവ്യാഞ്ജലി)

"വിടരും മുമ്പേ" (അദിതി നമ്പൂതിരിക്കൊരു കാവ്യാഞ്ജലി)
-------------------------------------------------------------------------------------------------------------------------------------------
അനൂപ്‌ വർഗീസ് പന്തിരായിതടത്തിൽ
-------------------------------------------------------------------------------------------------------------------------------------------

എൻ വിരൽ തഴുകിയ കുഞ്ഞിളം മേനിയിൽ 
നീ എന്തേ സംഹാര നൃത്തമാടി 
കരിവണ്ടു പോലീയിളം പൂംദളങ്ങളിൽ  
നീ തീർത്തതെന്തേ നഖക്ഷതങ്ങൾ 

മഹിഷമായിന്നു നീ മേതിച്ചതെന്തേ മമ 
മലർവാടി തൻ സ്നേഹ മലർമൊട്ടിനെ 
രൗദ്രമാം യന്ത്രക്കലപ്പയായ് നിർദ്ദയം 
ഉഴുതു മറിച്ചതോ നീയെൻ കനവിനെ 

നിലച്ചിളം വേണുനാദം മുരളുന്നു ഭ്രമരം 
നിൻ മോഹമെന്തേ ദ്രവ്യമോ കാമമോ 
ഇരു വേള പേറിൻ നോവറിഞ്ഞില്ലേ 
താരാട്ടിനീണം നീ മറന്നുവെന്നോ 

നറുമഞ്ഞിൻ നനവുള്ള പുലർകാല പൂക്കൾ 
ദേവന്നു നേദിച്ച നീയിന്നു കരിയായി 
മദമിളകിപ്പിഴുതരച്ചുവെൻ പൊയ്കയിൽ 
വിടരുവാൻ വെമ്പിയോരാമ്പൽ പൂവിനെ 

കിരാതനായി നീ മുളയിലേ ഞെരിച്ചതോ നാം 
ഒരുടലായ വേളേ നീ പാകിയ വിത്തിനെ 
പിതൃസ്നേഹ നിഴലിൽ ഹസിക്കേണ്ട സൂനം 
കൊഴിയുവാനിലകൾ പൊഴിച്ചു നീ ക്രൂരം 

അദിതിയെന്നീ പൂവിൻ പിറവിയിലെൻ വാടി 
നന്മ വിളയുന്ന സുരലോകമായി 
നിന്നസുരമാം മോഹം കൊടുങ്കാറ്റു പോലെ 
പിഴുതെറിഞ്ഞില്ലേ നന്മ തൻ കതിരിനെ 

അഴുകുവാൻ മണ്ണിലെക്കെറിയരുതെയെൻ പൂവെ 
ആ മേനിയാത്മവും ഞാനെടുക്കാം 
പുരട്ടിടാമെൻ ചുടുകണ്ണുനീരാ വടുക്കളിൽ 
ചുരത്തിടാം അവൾക്കായിനിയുമെൻ മാറിടം 

കേഴുന്നു ദേവാ നിൻ ദൂതയാക്കൂ 
താഴെയെൻ തനയർക്കു കാവലാളായ് 
ഒരു കുഞ്ഞുമിഴിയും പൊഴിക്കാതെ മിഴിനീർ 
തഴുകാമിനിയവരെ ഇളംതെന്നലായി.

------------------------------(2013 മെയ്‌ 10)--------------------------- 
കോഴിക്കോട് ബിലാത്തികുളത്ത് രണ്ടാനമ്മയുടെയും  അച്ഛന്റെയും ക്രൂരപീഡനത്താൽ 2013 ഏപ്രിൽ 30 നു മരണം ഏറ്റു വാങ്ങിയ 7 വയസ്സുകാരി അദിതിക്ക് ആദരാഞ്ജലികൾ... 
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

No comments:

Post a Comment