ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Monday, September 30, 2013

പൊയ്മുഖങ്ങള്‍.......

പൊയ്മുഖങ്ങള്‍.......
..............................
ഗ്രാമത്തിന്റെ വിശുദ്ധിയെക്കുറിച്ചു പാടിയവന്‍
രാത്രിയില്‍ വയല്‍ മണ്ണിട്ടു മൂടി 
പുഴയുടെ മര്‍മ്മരങ്ങള്‍ക്കു കാതോര്‍ത്തു കിടന്നവന്‍ 
പുഴയൂറ്റി അവിടെ സൗധങ്ങള്‍ കെട്ടി
സാമ്രാജ്യത്വത്തെ എതിര്‍ത്തു നടന്നവന്‍ 
ദാഹം വന്നപ്പോള്‍ കോള കുടിച്ചു
നിര്‍മ്മല സൗഹൃദങ്ങളുടെ പ്രചാരകന്‍ 
കൂട്ടുകാരിയുടെ മേനി നോക്കി വെള്ളമിറക്കി
പവിത്ര പ്രണയത്തെക്കുറിച്ചു കവിത എഴുതിയവന്‍
പെണ്ണിന്റെ മുഖപുസ്തകത്തില്‍ അസഭ്യം എഴുതി
ചാരിത്ര്യത്തെക്കുറിച്ചു വാചാലനായവന്‍
ഇരുളിന്റെ മറവില്‍ തെരുവില്‍ കാമം ഒഴുക്കി
പാതിവ്രത്യത്തെക്കുറിച്ചു പ്രസംഗിച്ചവന്റെ
മടിയില്‍ വീണ വെള്ളിക്കാശുകളുടെ കിലുക്കം
ചീവീടുകളുടെ കരച്ചിലില്‍ മുങ്ങിപ്പോയി
ഇതൊക്കെ കുറിക്കുന്ന ഞാന്‍ നടത്തുന്നതോ
വേശ്യയുടെ ചാരിത്ര്യ പ്രസംഗവും!
(30-09-2013)

3 comments:

  1. എങ്ങും വൈരുധ്യങ്ങള്‍ മാത്രം..
    അല്ലേ?

    ReplyDelete
  2. അതെ ajithസര്‍, വൈരുധ്യങ്ങള്‍....... ..........

    ReplyDelete
  3. A powerful barrage of criticism against the hypocrisy of modern society.Interestingly, the writer doesn't
    assume a ' holier than thou ' attitude. He sincerely admits that he is also part of the masked multitude of
    critics who throw stones from their comfortable glass houses.

    ReplyDelete