അതിജീവനം
നന്മയിലേക്ക്
കാഴ്ച തിരിച്ചപ്പോള്‍
എന്റെ കണ്ണുകളവര്‍
ചൂഴ്ന്നെടുത്തു
നല്ല വാക്കുകളിലേക്കു
കാതു തുറന്നപ്പോള്‍
എന്റെ ചെവികളവര്
തുരന്നെടുത്തു
പുണ്യത്തെക്കുറിച്ച്
പാടിയപ്പോഴാണ്
എന്റെ നാവവര്
അറുത്ത്മാറ്റിയത്
പറുദീസയിലേക്ക്
നടന്നടുത്തപ്പോഴാണ്
അവരെന്റെ കാലുകള്‍
ഛെദിച്ചെടുത്തത്
കാരുണ്യം മെനഞ്ഞപ്പോ-
ളോടുവിലായി
അവരെന്റെ കൈകള്‍
മുറിച്ചെറിഞ്ഞു
അവര്‍ ബാക്കി വെച്ച
നാസികയാല്‍
ഞാനിന്നും
നന്മ മാത്രം ശ്വസിക്കുന്നു
കരുവാളിച്ച
ചുണ്ടുകളില്‍ ഇപ്പോഴും
അതി സുന്ദരമായ
പുഞ്ചിരി വിടരാറുണ്ട്
Kollam...
ReplyDelete