അന്ന്
രാത്രികള്‍ പോലും
പ്രകാശപ്പൂക്കള്‍ ചൂടിയിരുന്നപ്പോള്‍
ചുറ്റിനും നിറഞ്ഞ മെഴുതിരി വെട്ടത്തില്‍
നിന്നില്‍ വിരിഞ്ഞ ചിരി ഞാന്‍ ഗ്രഹിക്കാം
ഇന്ന്
പ്രകാശപ്പൂക്കള്‍ തല കുനിക്കുന്ന
ദീപങ്ങള്‍ കരിന്തിരി കെടുന്ന
കറുത്ത വാവലുകള്‍ ചിറകടിക്കുന്ന
ഇരുണ്ട രാത്രികളില്‍
ഒരു കുഞ്ഞു മിന്നാമിനുങ്ങ്
സൂര്യ വെളിച്ചമാവുന്നതെങ്ങനെ?
ഇരുട്ടിന്‍ പുതപ്പണിയുന്ന പകലുകളില്‍
ഞരമ്പുകള്‍ ചെമപ്പിനുമേല്‍
നീല പൂശി നില്‍ക്കവേ നിന്നില്‍
ചിരി വെട്ടം നിറയുവതെങ്ങനെ?
സ്നേഹിതാ നിനക്ക് മുന്നില്‍
ഞാന്‍ ഒന്നുമല്ലാതാവുന്നു
No comments:
Post a Comment