അകലങ്ങളില്‍ നിന്നും
നേര്‍ത്ത സുഷിരങ്ങളിലൂടെ
ഒഴുകിയെത്തിയ ശബ്ദം
തിരകളുടെതായിരുന്നു
ഇരമ്പും കടലിനേക്കാള്‍
കാതിനു ഇമ്പമായത്
നിന്‍ സ്വരങ്ങളില്‍ തുളുമ്പിയ
ആനന്ദമായിരുന്നു
നോവൊളിപ്പിക്കും
പുഞ്ചിരിക്കു പകരം
മുഴങ്ങിയതൊക്കെയും
പൊട്ടിച്ചിരിയുടെ
മണി കിലുക്കങ്ങള്‍
തിരകള്‍ പുണര്‍ന്നത്
നിന്‍ കാല്‍കളെയല്ല
മനസ്സിനെ തന്നെ
നിന്‍ വാക്കിലൂടെ
എന്‍ മനസ്സിനെയും.
ഉപ്പു മണക്കുമവളുടെ മടിയില്‍
നീയൊരു കുഞ്ഞായി
നേരത്തെ വന്നയീ
നഗര രാത്രിയില്‍
ഞാന്‍ നിന്‍റെ അച്ഛനും.
No comments:
Post a Comment