അമ്മിഞ്ഞപ്പാല്‍ മണത്തിരുന്ന
തൊട്ടില്‍ തുണിയില്‍
ചെമ്പരത്തിയുടെ ചെമപ്പുനിറം.
തികട്ടിക്കുന്ന രക്ത ഗന്ധവുമായി
അതിപ്പോഴും ഊയലാടുന്നു
ഇളം മേനി തണുത്തു മരവിച്ചതറിയാതെ
ചോരയുടെ നനവ് പടര്‍ന്നതറിയാതെ
ചെറു ചൂട് നല്‍കുന്നു
തൊട്ടിലിനു കണ്ണില്ലല്ലോ
കാതില്ലല്ലോ, മൂക്കില്ലല്ലോ
തടുക്കാന്‍ കൈകളില്ലായിരുന്നല്ലോ...
ഉടഞ്ഞു ചിതറിയ കളിപ്പാട്ടക്കഷണങ്ങള്‍
ഒരുമിച്ചു കൂടി ചിലമ്പുന്നു
ചെറുത്തുനിന്ന് മുറിവേല്‍പ്പിക്കാന്‍
അതൊരു ആയുധമല്ലായിരുന്നല്ലോ
ഇനിയും തുറക്കില്ലാത്ത കുഞ്ഞിവാ നനയ്ക്കാന്‍
അടുപ്പിന്മേലെ പാത്രത്തില്‍
പാല്‍ ഇപ്പോഴും തിളച്ചു തൂവുന്നു....
തൊഴുത്തില്‍ ഒരമ്മപ്പശു
വീണ്ടും പാല്‍ ചുരത്തുന്നു
ജാലക വശത്തെ മാവിന്‍കൊമ്പ്
ആ മുഖം നീലിച്ചതറിയാതെ
വെയില്‍ വീഴാതെ ചാഞ്ഞു നില്‍ക്കുന്നു
കുഞ്ഞുനാവില്‍ മധുരം തൊടാന്‍
ദൂരെ ഒരു പളുങ്കുഭരണി
ചുളിവുകള്‍ വീണ കരങ്ങളില്‍
മിഠയി കുടഞ്ഞിടുന്നു
വിദൂരതയിലെ മണല്‍ക്കാട്ടില്‍
ചുട്ടു പൊള്ളുന്ന രാത്രിയിലെ
പിതൃ സ്വപ്നത്തിലവളിപ്പോഴും
കുണുങ്ങി ചിരിക്കുന്നു
ഒരു വാതില്‍ മറയ്ക്കപ്പുറം
കീറിപ്പറിഞ്ഞ ചേലക്കുള്ളിലെ
പിടച്ചിലറ്റോരമ്മ നെഞ്ചില്‍
തുളുമ്പി നിന്നയൊരു തുള്ളിപ്പാല്‍
കുഞ്ഞിച്ചുണ്ടു തിരയുന്നു
"നീയിതു കാണുന്നില്ലേ?" ഒരു ചോദ്യം
അലറി വിളിച്ചെത്തും മുമ്പേ ഉയരങ്ങളില്ഒരുവന് ധൃതിയിലൊരു തൊട്ടില്‍ കെട്ടുന്നു
അവനറിയാതെ പൊഴിഞ്ഞ കണ്ണീര്‍ ചൂടില്‍
സ്വര്‍ഗം ഇപ്പോള്‍ വെന്തുരുകുന്നു.
--15-11-2013
The poet has been travelling on the same track for some time, heartbroken by the senseless, unimaginable acts
ReplyDeleteof atrocities against women and children, recently reported from Kerala. In this poem, Anoop re-creates the
chilling aftermath of a horrible killing. He portrays the utter helplessness and defenselessness of the child in
the face of man's brutality. The poet expresses his deep sense of sorrow and loss, using the images of
unawareness around. The poem ends with extreme pain, suggesting that God is preparing to welcome the departed angel .The poem leaves the reader with a sense of extreme pain and loss. I shall write more about this poem and the previous ones in my Malayalam blog shortly.
Thank you very much dear Kurian Sir for your immediate short review.
Deleteലളിതമായ കവിത, ഒറ്റവായനയിൽ കവി എന്തൊക്കെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയെടുക്കാൻ പ്രയാസപ്പെട്ടു. ചേതനയറ്റ കുഞ്ഞിന്റേയു അമ്മയുടേയും ശരീരം മാത്രമായിരുന്നു കവിത അവസാനിക്കുമ്പോൾ മനസ്സിൽ - എന്നാൽ അവസാന വരികളിൽ എന്താണുദ്ദേശിച്ചതെന്ന് കൂടി മനസ്സിലായിരുന്നെങ്കിൽ സ്പഷ്ടമായ ഒരഭിപ്രായം പറയാമായിരുന്നു - അല്ലെങ്കിലും കവിത വായിച്ച് മനസ്സിലാക്കുന്നതിൽ പണ്ടേ ഞാൻ മണ്ടനാണ്. :)
ReplyDelete