ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Friday, November 29, 2013



അന്ന് 
രാത്രികള്‍ പോലും 
പ്രകാശപ്പൂക്കള്‍ ചൂടിയിരുന്നപ്പോള്‍ 
ചുറ്റിനും നിറഞ്ഞ മെഴുതിരി വെട്ടത്തില്‍ 
നിന്നില്‍ വിരിഞ്ഞ ചിരി ഞാന്‍ ഗ്രഹിക്കാം 

ഇന്ന് 
പ്രകാശപ്പൂക്കള്‍ തല കുനിക്കുന്ന 
ദീപങ്ങള്‍ കരിന്തിരി കെടുന്ന 
കറുത്ത വാവലുകള്‍ ചിറകടിക്കുന്ന 
ഇരുണ്ട രാത്രികളില്‍ 
ഒരു കുഞ്ഞു മിന്നാമിനുങ്ങ്‌ 
സൂര്യ വെളിച്ചമാവുന്നതെങ്ങനെ?
ഇരുട്ടിന്‍ പുതപ്പണിയുന്ന പകലുകളില്‍ 
ഞരമ്പുകള്‍ ചെമപ്പിനുമേല്‍ 
നീല പൂശി നില്‍ക്കവേ നിന്നില്‍ 
ചിരി വെട്ടം നിറയുവതെങ്ങനെ?
സ്നേഹിതാ നിനക്ക് മുന്നില്‍ 
ഞാന്‍ ഒന്നുമല്ലാതാവുന്നു 

Tuesday, November 26, 2013

കടല്‍ത്തീരത്തെ കളിക്കൂട്ടുകാരി


അകലങ്ങളില്‍ നിന്നും 
നേര്‍ത്ത സുഷിരങ്ങളിലൂടെ 
ഒഴുകിയെത്തിയ ശബ്ദം 
തിരകളുടെതായിരുന്നു
ഇരമ്പും കടലിനേക്കാള്‍ 
കാതിനു  ഇമ്പമായത്
നിന്‍ സ്വരങ്ങളില്‍ തുളുമ്പിയ 
ആനന്ദമായിരുന്നു 
നോവൊളിപ്പിക്കും  
പുഞ്ചിരിക്കു പകരം 
മുഴങ്ങിയതൊക്കെയും  
പൊട്ടിച്ചിരിയുടെ 
മണി കിലുക്കങ്ങള്‍ 
തിരകള്‍ പുണര്‍ന്നത്‌
നിന്‍ കാല്‍കളെയല്ല
മനസ്സിനെ തന്നെ 
നിന്‍ വാക്കിലൂടെ 
എന്‍ മനസ്സിനെയും.  
ഉപ്പു മണക്കുമവളുടെ മടിയില്‍ 
നീയൊരു കുഞ്ഞായി 
നേരത്തെ വന്നയീ 
നഗര രാത്രിയില്‍ 
ഞാന്‍ നിന്‍റെ അച്ഛനും.

Friday, November 15, 2013

തൊട്ടില്‍ ഇപ്പോഴും ആടുന്നു


അമ്മിഞ്ഞപ്പാല്‍ മണത്തിരുന്ന
തൊട്ടില്‍ തുണിയില്‍
ചെമ്പരത്തിയുടെ ചെമപ്പുനിറം.
തികട്ടിക്കുന്ന രക്ത ഗന്ധവുമായി
അതിപ്പോഴും ഊയലാടുന്നു
ഇളം മേനി തണുത്തു മരവിച്ചതറിയാതെ
ചോരയുടെ നനവ്‌ പടര്‍ന്നതറിയാതെ
ചെറു ചൂട് നല്‍കുന്നു
തൊട്ടിലിനു കണ്ണില്ലല്ലോ
കാതില്ലല്ലോ, മൂക്കില്ലല്ലോ
തടുക്കാന്‍ കൈകളില്ലായിരുന്നല്ലോ...

ഉടഞ്ഞു ചിതറിയ കളിപ്പാട്ടക്കഷണങ്ങള്‍
ഒരുമിച്ചു കൂടി ചിലമ്പുന്നു
ചെറുത്തുനിന്ന് മുറിവേല്‍പ്പിക്കാന്‍
അതൊരു ആയുധമല്ലായിരുന്നല്ലോ

ഇനിയും തുറക്കില്ലാത്ത കുഞ്ഞിവാ നനയ്ക്കാന്‍
അടുപ്പിന്മേലെ പാത്രത്തില്‍
പാല്‍ ഇപ്പോഴും തിളച്ചു തൂവുന്നു....
തൊഴുത്തില്‍ ഒരമ്മപ്പശു
വീണ്ടും പാല്‍ ചുരത്തുന്നു
ജാലക വശത്തെ മാവിന്‍കൊമ്പ്
ആ മുഖം നീലിച്ചതറിയാതെ
വെയില്‍ വീഴാതെ ചാഞ്ഞു നില്‍ക്കുന്നു

കുഞ്ഞുനാവില്‍ മധുരം തൊടാന്‍
ദൂരെ ഒരു പളുങ്കുഭരണി
ചുളിവുകള്‍ വീണ കരങ്ങളില്‍
മിഠയി കുടഞ്ഞിടുന്നു

വിദൂരതയിലെ മണല്‍ക്കാട്ടില്‍
ചുട്ടു പൊള്ളുന്ന രാത്രിയിലെ
പിതൃ സ്വപ്നത്തിലവളിപ്പോഴും
കുണുങ്ങി ചിരിക്കുന്നു

ഒരു വാതില്‍ മറയ്ക്കപ്പുറം
കീറിപ്പറിഞ്ഞ ചേലക്കുള്ളിലെ
പിടച്ചിലറ്റോരമ്മ നെഞ്ചില്‍
തുളുമ്പി നിന്നയൊരു തുള്ളിപ്പാല്‍
കുഞ്ഞിച്ചുണ്ടു തിരയുന്നു


"നീയിതു കാണുന്നില്ലേ?" ഒരു ചോദ്യം 
അലറി വിളിച്ചെത്തും മുമ്പേ ഉയരങ്ങളില്‍
ഒരുവന്‍ ധൃതിയിലൊരു തൊട്ടില്‍ കെട്ടുന്നു
അവനറിയാതെ പൊഴിഞ്ഞ കണ്ണീര്‍ ചൂടില്‍
സ്വര്‍ഗം ഇപ്പോള്‍ വെന്തുരുകുന്നു.
--15-11-2013

Thursday, November 14, 2013



ഒരു കാറ്റില്‍
ഒരു തിരയില്‍
ഒടുങ്ങുമെല്ലാം
ഒടുങ്ങാത്തതോ
നിന്നഹന്ത മാത്രം

Monday, November 4, 2013

ഭൂമി പറഞ്ഞ കാര്യങ്ങള്‍

---ഭൂമി പറഞ്ഞ കാര്യങ്ങള്‍ ---

ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമിയോതി ഒരു രഹസ്യം
എന്‍റെ നെഞ്ചെന്നും മിടിച്ചിരുന്നു

ചങ്കിനുമേല്‍ തീവണ്ടി ഓടിച്ച നിങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി മിടിച്ച ഈ നെഞ്ചിന്‍
തുടിപ്പുകളൊന്നും അറിയാതെ പോയി
അതിവേഗ വണ്ടികളെന്നെ കടന്നപ്പോള്‍,
യന്ത്രങ്ങളുടെ കഠിനമാം ഇരമ്പലുകളില്‍ 
അവയൊക്കെയും അമര്‍ന്നു പോയി
അതിദ്രുതമെന്നില്‍ ഇരട്ടിച്ച സ്പന്ദന താളങ്ങളില്‍
അലറി കരഞ്ഞെന്‍റെ നെഞ്ച് പൊട്ടി
ഉരുള്‍ പൊട്ടലെന്നും ഭൂകമ്പമെന്നും
പേര്‍ വിളിച്ചു നിങ്ങള്‍ എനിക്കെതിരായി
പോര്‍ വിളി കൂട്ടുന്നു പിന്നെയും

എന്‍ സ്പന്ദനത്തിന്നപതാളം കേള്‍ക്കാതിരുന്നതും
ഈ ഹൃദയത്തിന്‍ നേര്‍സ്വരങ്ങളെ ബധിരമായി 
ശ്രവിച്ചതും എന്‍ മക്കള്‍ നിങ്ങളല്ലേ?
എന്‍ ഉയരങ്ങളെ നിരപ്പാക്കിയതും
ആഴത്തെ തുരന്നതും തുണിയുരിഞ്ഞതും
പാലൊഴുകിയ മുലകളറുത്തതും
എന്‍ ഹൃദയമിടിപ്പിന്‍റെ താളമങ്ങനെ 
തെറ്റിച്ചതൊക്കെയും നിങ്ങളല്ലേ?

ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമി പിന്നെ പറഞ്ഞവ
പാഴായി ഈ മിടിപ്പുകളൊക്കെയും
സ്വന്തമെന്നു നിനച്ച തലമുറ മണ്മറഞ്ഞു
ഇന്നുള്ളോര്‍ തേടാത്ത ഈ ആല്‍മരത്തണല്‍, 
വിശ്രമ വാടികള്‍ എനിക്കു ഭാരമാകുന്നു

Saturday, October 19, 2013

തണുത്തുറഞ്ഞ കരച്ചിലുകൾ


തലകൾ അറുക്കപ്പെട്ട ഇരട്ടക്കുട്ടികൾ 
കുളിമുറിയുടെ തണുത്ത മൂലയിലെ
കരിമ്പനടിച്ച ചവറുപെട്ടിയിലിരുന്ന് 
ഉടലുകൾക്കു വേണ്ടി അലറിക്കരഞ്ഞതു 
അമ്മേ... എന്നു തന്നെയായിരുന്നു 

കൊട്ടിയടയ്ക്കപ്പെട്ടിരുന്ന ഗർഭപാത്രങ്ങൾ 
ഈ പെരുമ്പറ മുഴക്കത്തിൽ തുറക്കപ്പെട്ട് 
ഉടലറ്റ ഈ  ഉണ്ണികളെത്തേടിയിന്നു 
വരി നില്ക്കുന്നു നിര നിരയായി

തലയും ഉടലും ചേർത്തുവെച്ചവർ  
മഞ്ഞള് പുരട്ടി കാത്തിരിക്കുന്നു 
സൂചിയും നൂലുമായി ദൈവം ഇറങ്ങി വരുമത്രേ
തുന്നിച്ചേർത്തു ശ്വാസമൂതി അവനവരെ  
മുറിവ് കൂടുന്ന കാലത്തോളമീ 
തരിശു പാത്രങ്ങളിൽ ഭദ്രമായി വയ്ക്കും
നിഷേധിക്കപ്പെട്ട കരച്ചിലും ചിരിയുമായി 
കുഞ്ഞാറ്റകൾ ഒടുവിൽ  പുറത്തു വരും
വരണ്ട മുലക്കണ്ണുകൾ ചുരത്തുന്ന പാൽ നുണയാൻ. 

(സമർപ്പണം- ഇടുക്കി കോലാഹലമേട്ടിൽ കൊല്ലപ്പെട്ട ഇരട്ട മാലാഖക്കുഞ്ഞുങ്ങൾക്കും മക്കളെ കൊതിക്കുന്ന സ്ത്രീകൾക്കും)
19-10-2013
തലകൾ അറുക്കപ്പെട്ട ഇരട്ടക്കുട്ടികൾ 
കുളിമുറിയിലെ ബക്കറ്റിലിരുന്നു 
ഉടലുകൾക്കു വേണ്ടി അലറിക്കരഞ്ഞതു 
അമ്മേ അമ്മേ എന്നു തന്നെയായിരുന്നു 

Monday, September 30, 2013

പൊയ്മുഖങ്ങള്‍.......

പൊയ്മുഖങ്ങള്‍.......
..............................
ഗ്രാമത്തിന്റെ വിശുദ്ധിയെക്കുറിച്ചു പാടിയവന്‍
രാത്രിയില്‍ വയല്‍ മണ്ണിട്ടു മൂടി 
പുഴയുടെ മര്‍മ്മരങ്ങള്‍ക്കു കാതോര്‍ത്തു കിടന്നവന്‍ 
പുഴയൂറ്റി അവിടെ സൗധങ്ങള്‍ കെട്ടി
സാമ്രാജ്യത്വത്തെ എതിര്‍ത്തു നടന്നവന്‍ 
ദാഹം വന്നപ്പോള്‍ കോള കുടിച്ചു
നിര്‍മ്മല സൗഹൃദങ്ങളുടെ പ്രചാരകന്‍ 
കൂട്ടുകാരിയുടെ മേനി നോക്കി വെള്ളമിറക്കി
പവിത്ര പ്രണയത്തെക്കുറിച്ചു കവിത എഴുതിയവന്‍
പെണ്ണിന്റെ മുഖപുസ്തകത്തില്‍ അസഭ്യം എഴുതി
ചാരിത്ര്യത്തെക്കുറിച്ചു വാചാലനായവന്‍
ഇരുളിന്റെ മറവില്‍ തെരുവില്‍ കാമം ഒഴുക്കി
പാതിവ്രത്യത്തെക്കുറിച്ചു പ്രസംഗിച്ചവന്റെ
മടിയില്‍ വീണ വെള്ളിക്കാശുകളുടെ കിലുക്കം
ചീവീടുകളുടെ കരച്ചിലില്‍ മുങ്ങിപ്പോയി
ഇതൊക്കെ കുറിക്കുന്ന ഞാന്‍ നടത്തുന്നതോ
വേശ്യയുടെ ചാരിത്ര്യ പ്രസംഗവും!
(30-09-2013)

Saturday, September 28, 2013





ഭീകരതയുടെ ധൂമപടലം 
ആകാശത്തെ കറുപ്പണിയിച്ചു 
ഭീതിയുടെ ചെമ്മഴയായി 
മനസ്സുകളിൽ പെയ്തിറങ്ങുന്നു 
പൂമ്പാറ്റകൾ പാറി നടന്ന 
പൂന്തോട്ടങ്ങളിലിപ്പോൾ 
വട്ടമിട്ടു പറക്കുന്നത് 
ശവംതീനി കഴുകന്മാർ 
ചന്ദനവും കുന്തിരിക്കവും 
മണത്ത ശ്രീകോവിലുകളിൽ 
തകർക്കപ്പെട്ട ശരീരങ്ങൾ
ജീർണ്ണിച്ചഴുകുന്ന ദുർഗന്ധം
കുറിയും കുരിശും നെറ്റിത്തഴമ്പും
വേർതിരിവിന്റെ മാത്രം
ചിഹ്നങ്ങളാകുന്നിടത്ത് ഞാൻ
കാഴ്ച മങ്ങി തപ്പിത്തടയുന്നു
(28-09-2013)
കുരിശേ നീ നെഞ്ചോട് പറ്റിക്കിടപ്പൂ 
നിന്നോട് ഞാനെന്തേ ഒട്ടാതെ നില്പ്പൂ ?
(പ്രചോദനം: JoBy Makkulathuന്റെ വരികൾ)
(25-09-2013)


എന്റെ വിലാപങ്ങളുടെ വൃഷ്ടി പ്രദേശങ്ങളിൽ 
ഇപ്പോഴും കുരിശുകൾ തളിർക്കുന്നു
അവനിലേക്കും നിന്നിലേക്കും ഒരു പോലെ വളരാൻ 
എന്നാണെനിക്കു ബലമുണ്ടാവുക?
(14-09-2013)

Tuesday, September 17, 2013

ഓണം 2013




തിരുവോണനാൾ  ഒരു പാട് ആകസ്മികതകളിലേക്കാണ് പുലർന്നത്...കഴിഞ്ഞ ഓണവും ഇവിടെ ആയിരുന്നെങ്കിലും നാട്ടിൽ നിന്ന് വന്നു ഏതാനും ദിവസങ്ങൾ  മാത്രമേ  ആയിരുന്നുള്ളൂ എന്നത് കൊണ്ട് അത്രക്കങ്ങു മിസ്സ്‌ ചെയ്തിരുന്നില്ല. ഒരു വർഷം  അന്യ നാട്ടിൽ പൂർത്തിയായതു കൊണ്ടാവാം ഈ വർഷത്തെ ഓണം വല്ലാതെ മിസ്സ്‌ ചെയ്തത്....തിരുവോണ നാളിലെ ഓണം ഓർമ്മയിൽ മാത്രം ഉണ്ണാൻ മനസ്സ് പാകപ്പെടുത്തിയിരുന്നു... പക്ഷെ ഒരു ഓണസദ്യയേക്കാളും വിലമതിക്കുന്നതാണ് കാത്തിരുന്നത്...

റോമാ രൂപതയിലെ വൈദികരും ഫ്രാൻസിസ് പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ചക്കു പോകാൻ വികാരി അച്ചനു 2 ടിക്കറ്റ് മാത്രമേ കിട്ടിയിരുന്നുള്ളൂ...ഒന്ന് അച്ചന്... ബാക്കിയായത് 2 പേർക്കുകൂടി ഒരു ടിക്കറ്റ്...ഒരു മാസത്തേക്ക് മാത്രം ഇവിടെ വന്നവന് അതിന്മേൽ എന്തവകാശം....വിനയത്തോടെ തന്നെ പിന്മാറി...എങ്കിലും "3 പേര്ക്കും ഒരുമിച്ചു പോയി നോക്കാം...നിന്നെ കയറ്റിവിട്ടാൽ പാപ്പയെ കാണാം...അല്ലെങ്കിൽ നീ അടുത്ത ബസിനു തിരിച്ചു പോരെ..." വികാരി അച്ചന്റെ ഈ വാക്കുകൾ അല്പം പ്രതീക്ഷക്കു വക നല്കി...തലേദിവസം രാത്രിയിൽ  ഈ അൽപ പ്രതീക്ഷയോടെയാണ് ഉറങ്ങാൻ പോയത്...അടുത്ത സുഹൃത്തുക്കളോട് മാത്രം പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു... തിരുവോണ നാൾ പുലർന്നു... രാവിലെ വികാരി അച്ചൻ വാതിലിൽ മുട്ടി... മാവേലിയുടെ നന്മയോടെ അദ്ദേഹം എന്റെ കൈയിലേക്കു നീട്ടിയത് 2 ടിക്കറ്റ് അടങ്ങുന്ന കവർ..."ഞാൻ ടിക്കറ്റ്‌ ഇല്ലാതെ കയറാൻ ശ്രമിക്കാം...നിങ്ങൾ 2 ഉം ഇതും കൊണ്ട് പോരെ...." ഒരു ഓണസമ്മാനമാണ് കൈയിലേക്ക്‌ വെച്ച് നീട്ടിയതെന്നു ആ ഇറ്റാലിയൻ വൈദികന് പക്ഷെ അറിയില്ലല്ലോ...പാപ്പയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എനിക്കും സാധിക്കും... മനസ് excited ആയി എന്ന് തന്നെ പറയാം... 

നാട്ടിൽ എല്ലാവരും ഓണം ഉണ്ണുന്ന സമയത്ത് തമിഴ്നാട്ടുകാരനായ സഹവൈദികനുമൊത്തു ഞാൻ സാൻ ജൊവാന്നി കത്തീഡ്രലിലേക്ക് യാത്രയായി. ചെന്നപ്പോഴേക്കും പാപ്പ എത്തിയിരുന്നു...ഞങ്ങൾ ഏറ്റവും പുറകിലായി കിട്ടിയ ഇരിപ്പിടം പിടിച്ചു... തൊട്ടു മുന്നിൽ മാത്യു നായ്ക്കംപറമ്പിലച്ചൻ...അതും ഒരു ആകസ്മികത...കൃത്യ സമയത്ത് മീറ്റിംഗ് ആരംഭിച്ചു... ഒരു കൊച്ചു കുഞ്ഞിനു പോലും മനസിലാകുന്ന ഭാഷാശൈലിയിൽ വൈദിക ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു ചെറു പ്രബോധനം ...ആദ്യസ്നേഹത്തിന്റെ യുവത്വത്തിലേക്ക് മടങ്ങാൻ ഉള്ളിൽ  തട്ടിയൊരു ഉപദേശം ... ഇപ്പോഴും ഒരു വൈദികനായിരിക്കുന്നതിലാണ് സംതൃപ്തി എന്ന് ആത്മാർത്ഥമായ ഒരു തുറന്നുപറച്ചിൽ... ഒരു അപ്പൻ മക്കളോട് സംസാരിക്കുന്നതു പോലെ... ദൈവത്തിന്റെ കരുണയെക്കുറിച്ച് ഇടതടവില്ലാതെ സംസാരിക്കുന്ന ഈ വയോധികനു ഒരു അപ്പന്റെ ഭാവം ഇല്ലെങ്കിൽ അല്ലെ അദ്ഭുതപ്പെടേണ്ടതുള്ളൂ... ഇടക്കൊക്കെ ചെറു കുശലങ്ങൾ...ഏതാനും വൈദികർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറച്ചിൽ... രണ്ടു മണിക്കൂർ  പോയത് അറിഞ്ഞില്ല...ഒടുവിൽ  ത്രികാലജപം ചൊല്ലി സമാപനാശീർവാദം...




കത്തീഡ്രൽ ദൈവാലയത്തിന്റെ മധ്യഭാഗത്തെ പാതയിലൂടെ എല്ലാവരുടെയും അടുത്തേക്ക് വരുമെന്ന് കരുതി ഒന്നു കാത്തു നിന്നു...എന്നാൽ അദ്ദേഹം പോയത് കത്തീഡ്രലിൽ ശുശ്രൂഷ ചെയുന്ന വൈദികരെ അഭിവാദ്യം ചെയ്യുവാനാണ്...ഒന്ന് അടുത്ത് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന പരിഭവത്തോടെ തിരിച്ചു പോരാൻ ഒരുങ്ങിയപ്പോഴാണ് ദൈവാലയത്തിന്റെ മുൻഭാഗത്ത് കുറെ വൈദികർ ഇപ്പോഴും നില്ക്കുന്നത് ശ്രദ്ധയിൽപെട്ടത്...ഞങ്ങൾ അങ്ങോട്ടേക്ക്...എല്ലാവരും പാപ്പയെ ഒരിക്കൽക്കൂടി ഒന്ന് കാണാൻ കാത്തു നില്ക്കുകയാണ്...ഒടുവിൽ എല്ലാ കണ്ണുകളും ഒരു ദിശയിലേക്കു... ഇതാ വത്തിക്കാന്റെ മട്ടുപ്പാവിൽ നിന്ന് ലോകത്തിന്റെ മുന്പിൽ ശിരസ്സ്‌ കുനിച്ചു പ്രാർത്ഥന യാചിച്ച... ദൈവത്തിന്റെ കരുണയുടെ പാട്ടുകാരൻ ഞങ്ങളുടെ സമീപത്തേക്ക്... വിശുദ്ധിയുടെ സംതൃപ്തി നിറഞ്ഞ... പക്വതയുടെയും ദൈവാനുഭവത്തിന്റെയും ചുളിവുകൾ നിറഞ്ഞ ആ വശ്യതയാർന്ന മുഖം ഒന്നുകാണാൻ ഈ അഞ്ചടി അഞ്ചിഞ്ചുകാരന് കാൽവിരലിൽ ഉയർന്നു നില്ക്കേണ്ടി വന്നു... ഇതാ പാപ്പ തൊട്ടരികിൽ...എനിക്കും പാപ്പായ്ക്കും ഇടയിൽ ഒരാൾ മാത്രം ....തൊട്ടു മുന്പിൽ നിന്ന ആ വൈദികന്റെ ഇടത്തെ തോളിനു മുകളിലൂടെ എന്റെ കരം പാപ്പയുടെ നേരെ ഒന്ന് നീട്ടിയെങ്കിലും അതിൽ ഒന്ന് സ്പർശിക്കാനായില്ല...ഞൊടിയിട വേഗത്തിലാണ് ഞാൻ ആ വൈദികന്റെ വലത്തേ  തോളിനു മുകളിലൂടെ ഒന്നു കൂടി എന്റെ കൈ നീട്ടിയത്... പവിത്രതയുടെ വെണ്മ നിറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ വലതുകരം എന്റെ കൈ പിടിച്ചു ഒന്നു കുലുക്കി... ദൈവമേ ഈ തിരുവോണ നാളിൽ നീ എനിക്കായി കാത്തുവച്ച ഏറ്റവും വലിയ ആകസ്മികത ഇതായിരുന്നല്ലോ... 

തിരികെ വന്നു ഇറ്റാലിയൻ പാസ്ത കഴിക്കുമ്പോൾ വിഷമം ഒന്നും തോന്നിയില്ല...കാരണം മനസ്സ് അത്രക്കങ്ങു നിറഞ്ഞിരുന്നു...

Saturday, August 17, 2013

പുനർജനി



പുനർജനി
ഈ രാത്രിയിൽ ലോകം മിഴി പൂട്ടുമ്പോൾ 
എനിക്കൊരു ധ്യാനത്തിലേക്ക് ഉൾവലിയണം 
അമ്മേ, നിന്റെ ഉദരമാകുന്ന വാല്മീകം 
നീ ഇന്നെനിക്കായി ഒരിക്കൽക്കൂടി തുറക്കുക 
ഞാനതിലേക്ക് ഉൾപ്രവേശിച്ചീ രാവ് മുഴുവൻ 
എന്നെ വീണ്ടും നിന്നോട് ചേർത്ത് വയ്ക്കട്ടെ 
നിന്റെ പൊക്കിൾ കൊടിയിൽ എന്റെ 
കുഞ്ഞിളം മേനി ഞാനിന്നു തുന്നി വയ്ക്കും 
നിന്റെ സ്നേഹത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങും
എവിടെയോ നഷ്ടമായ എന്നെ തന്നെ ഞാൻ വീണ്ടെടുക്കും

നാളെ പുലരിയിൽ ലോകം മിഴി തുറക്കുമ്പോൾ
നിന്റെ ജീവ വാതിലിലൂടെ എനിക്ക് പുനർജനിക്കണം
നാളെ ഞാൻ ഒന്നു കൂടി നോവിപ്പിച്ചോട്ടെ നിന്നെ
നോവിലും വിരിയുന്ന നിൻ പുഞ്ചിരി കാണും ഞാൻ
നിന്നെയും ഏവരെയും നോക്കി മോണ കാട്ടി
നിഷ്കളങ്കമായി പുഞ്ചിരി തൂകണമെനിക്കു
നിന്റെയും ഏവരുടെയും സ്നേഹലാളനങ്ങൾ
ഒരിക്കൽ കൂടി ഏറ്റു വാങ്ങും ഞാൻ മനം നിറയെ
ഒടുവിൽ എന്നിലെ കുഞ്ഞിനെ നെഞ്ചിലെ ചെപ്പിൽ
കുടിയിരുത്തി ഞാനീ ധ്യാനം വിട്ടുണരും!!!
ഇനി വേണമെനിക്കു നനുത്ത പ്രഭാതങ്ങളിൽ
കറുത്ത ഹൃദയമുള്ള മനുഷ്യരെ നോക്കി
വെളുത്ത പുഞ്ചിരി സമ്മാനിക്കാൻ !!!

- അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ
2013 ആഗസ്റ്റ്‌ 17 (പിറന്നാൾ തലേന്ന്)

Sunday, June 23, 2013

പുതുനാമ്പുകൾ (കഥ- 2005 ൽ എഴുതിയത്)

പുതുനാമ്പുകൾ (കഥ- 2005 ൽ എഴുതിയത്)

 മനസ്സിലെ സംഘർഷം ഒന്നു കുറയട്ടെ എന്നു കരുതിയാണ് വരാന്തയിൽ ഒരു കസേരയിട്ട് ഇരുന്നത്. പക്ഷേ, പോക്കുവെയിലിന്റെ കിരണങ്ങൾ മുഖത്തേക്ക് അടിച്ചപ്പോൾ അസ്വസ്ഥത വർദ്ധിക്കുകയാണ് ചെയ്തത്. ഞാൻ എഴുന്നേറ്റ് മുറിയിൽ ചെന്ന് കിടന്നു.

 ഇന്നലെ പുലർച്ചെയായിരുന്നു ആ സംഭവം. വലിയ ശബ്ദം കേട്ടാണ് ഞാനുണർന്നത്. പുറത്ത് മഴയുണ്ടായിരുന്നു.എന്റെ കൈവിരൽ ബെഡ് ലാമ്പിന്റെ സ്വിച്ചിലമർന്നു. ടൈംപീസിൽ സമയം 4 മണി. ഭാര്യയെ നോക്കി, അവൾ ഒന്നും അറിഞ്ഞിട്ടില്ല. ശബ്ദം എവിടെ നിന്നാണെന്നു അറിയാനുള്ള ആഗ്രഹം എന്റെ ഉറക്കച്ചടവിനു വിരാമമിട്ടു. ജനൽപാളികളിലൂടെ ഉള്ളിലേക്ക് വന്നുകൊണ്ടിരുന്ന മിന്നൽ  വെളിച്ചം എന്നെ അല്പം ഭീതിദനാക്കി. എങ്കിലും ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. മഴത്തുള്ളികൾ  ദേഹത്തേക്ക് പതിച്ചപ്പോൾ  അദ്ഭുതം തോന്നി, മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണത്. സംഭവിച്ചത് എന്തെന്നറിയാൻ വരാന്തയിലേക്കിറങ്ങി. എനിക്ക് വിശ്വസിക്കാനായില്ല. അപ്പോൾ ഉണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ  ഞാൻ കണ്ടു- എന്റെ പ്രിയപ്പെട്ട മാവ്..!!!. ശക്തമായ കാറ്റും ഇടയ്ക്കിടെയുണ്ടായിക്കൊണ്ടിരുന്ന  ഇടിമിന്നലും എന്നെ ഭയപ്പെടുത്തിയില്ല. കാരണം ഒരു തരം മരവിപ്പായിരുന്നു എനിക്കപ്പോൾ. മരവിച്ച മനസ്സുമായി ഞാൻ അരഭിത്തിയിൽ കൈയൂന്നി നിന്നു. കാറ്റു കൊണ്ടുവന്ന മഴത്തുള്ളികൾ ഇതിനകം എന്നെ നനച്ചിരുന്നു. മഴ ഉളവാക്കിയ  അവ്യക്തതകൾക്കിടയിലും വീണു കിടക്കുന്ന മാവിനെ നോക്കികൊണ്ട്‌ ഞാൻ അതേ നില്പ്പ് തുടർന്നു. 

 നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ കോണിലെ ഈ വീട്‌ വാങ്ങുവാൻ എനിക്കു പ്രേരണയായത് മുറ്റത്തെ മരങ്ങളായിരുന്നു. ഞാനേറ്റവും ഇഷ്ടപ്പെട്ടത് കിടപ്പുമുറിയോടു ചേർന്നുള്ള മാവിനെയാണ്. പുലരികളിൽ അതിന്റെ ഇലച്ചാർത്തുകളിൽ തങ്ങി നില്ക്കുന്ന മഞ്ഞുതുള്ളികൾ കൈക്കുമ്പിളിൽ ശേഖരിക്കുക എന്റെ വിനോദമായിരുന്നു; ഭാര്യ എന്നും പരിഹസിച്ചിരുന്ന ശീലം. മഴ പെയ്യുമ്പോൾ ഞാൻ വരാന്തയിൽ നിലയുറപ്പിക്കും. ഒരു ഇലയിൽ പതിയുന്ന മഴത്തുള്ളി അതിന്റെ തുമ്പിൽ നിന്നും അടുത്ത ഇലയിലേക്ക് പതിച്ച് ഒടുവിൽ മാഞ്ചോട്ടിൽ ഒരു നനവാകുന്നത് കാണുവാൻ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ഇലകൾ തോറുമുള്ള മഴത്തുള്ളികളുടെ ചുംബനം...!

 ഞാൻ അതേ നിലയിൽതന്നെ നില്ക്കുകയാണ്. മനസ്സിലെ മരവിപ്പ് ഇതിനകം കാലുകളിലേക്ക് പടർന്നിരുന്നു. എങ്കിലും പിൻവാങ്ങാൻ തോന്നിയില്ല. 

 മഴ ഒന്നടങ്ങിയപ്പോൾ ഉദയസൂര്യൻ വെളിച്ചം കാട്ടി. ഇപ്പോൾ എന്റെ മാവിന്റെ അവസ്ഥ കൂടുതൽ വ്യക്തമാണ്. വേരോടെ കട പുഴകിയിരിക്കുകയാണ്. ആ നിരയിൽതന്നെയുള്ള മറ്റൊരു മാവിന്റെ ചുവട്ടിലാണ് ശിരസ്സ്‌ കിടക്കുന്നത്. തനിക്കു കൂട്ടായി ഇത്രയും നാൾ നിന്നിരുന്ന ചങ്ങാതിയെ ആ മാവ് തന്റെ ഇലകൾകൊണ്ടു തലോടുന്നുണ്ടായിരുന്നു. തന്റെ ഇലകളിൽ അപ്പോഴും തങ്ങി നിന്നിരുന്ന മഴത്തുള്ളികളെ ആ മാവ് തന്റെ ചങ്ങാതിയുടെ മേൽ പൊഴിച്ചു- ആത്മസുഹൃത്തിനുള്ള അശ്രുപൂജ കണക്കേ...!

 മാവ് മരിച്ചു...ഒരു ഞെട്ടലോടെയാണ് ഞാൻ അങ്ങനെ ചിന്തിച്ചത്. ഉറ്റ സുഹൃത്താണ് താഴെ മരിച്ചു കിടക്കുന്നത്. പീള കെട്ടിയ കണ്പോളകളിലൂടെ നനവിറങ്ങുന്നത് ഞാനറിഞ്ഞു. 

 "ഇതെന്തു ഭ്രാന്താണ്? വെളുപ്പാൻ കാലത്ത് മഴ നനഞ്ഞ്..." ഭാര്യയാണ്. മരിച്ചു കിടക്കുന്ന സുഹൃത്തിന്റെ നേരെ ഞാൻ വിരൽ ചൂണ്ടി. "ഇനിയെങ്കിലും ഈ വീട്ടിൽ നേരേ ചൊവ്വേ വെളിച്ചം കേറൂല്ലോ." അവൾക്കത് ആശ്വാസം. ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് പിൻവാങ്ങി. കിടക്കയിൽ കിടക്കുമ്പോഴും മാവിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. സ്വാദേറിയ മാമ്പഴം തിന്നാൻ വന്നിരുന്ന അണ്ണാറക്കണ്ണനും ശിഖരങ്ങളിൽ ചേക്കേറിയിരുന്ന കിളികളും ഇനി എനിക്കന്യമാകുമെന്നു നടുക്കത്തോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

 മേശപ്പുറത്തിരുന്ന ഡയറിയിൽ ഇങ്ങനെ കുറിച്ചു: "പുലർച്ചെ നാലു മണിക്ക് ശക്തമായ കാറ്റിലും മഴയിലുംപെട്ട് എന്റെ പ്രിയപ്പെട്ട മൂവാണ്ടൻ മാവ് മരണമടഞ്ഞു. പത്രം വായിക്കുമ്പോഴും പകൽസമയം മറ്റു കാര്യങ്ങളിൽ എർപ്പെട്ടപ്പോഴും മനസ്സിൽ ഒരു തരം ശൂന്യത ആയിരുന്നു. "വീണിടത്തു തന്നെ മാവ് കിടക്കട്ടെ. വെട്ടി മാറ്റേണ്ട," ഞാൻ തീരുമാനിച്ചു. കാരണം  മാവിന്റെ അസാന്നിധ്യം തീർക്കുന്ന ശൂന്യത എനിക്കുൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. മറ്റൊന്നും ചെയ്യാൻ കഴിയാതിരുന്നതുകൊണ്ടാണ് ഉച്ച കഴിഞ്ഞപ്പോൾ പുറത്തേക്കിറങ്ങിയത്. ശക്തമായി പെയ്ത മഴ നടത്തത്തിനു ഇടയ്ക്കിടെ വിഘാതം സൃഷ്ടിച്ചു. എനിക്ക് ആദ്യമായി മഴയോട് വെറുപ്പ്‌ തോന്നി. "ഈ മഴയല്ലേ എന്റെ മാവിനെ വീഴ്ത്തിയത്?" വെയ്റ്റിംഗ് ഷെഡുകളിൽ ഇടയ്ക്കിരുന്നും മഴ കുറയുമ്പോൾ നടന്നും തലേദിവസത്തെ മഴ വിതച്ച ദുരന്തങ്ങൾ നോക്കിക്കണ്ടു. എന്റെ നഷ്ടത്തോളം വലുതായി മറ്റൊന്നും കാണാൻ എനിക്ക് കഴിഞ്ഞില്ല. തിരികെ എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു. 

 ഇന്നു രാവിലത്തെ കാഴ്ച എന്നെ കൂടുതൽ നടുക്കികളഞ്ഞു- മാവ് മുറിച്ചു മാറ്റിയിരിക്കുന്നു...!!! ഇന്നലെ ഞാൻ പുറത്തു പോയപ്പോൾ ഭാര്യ പണിക്കാരെ കൂട്ടി ചെയ്തതാണ്. ഒരു കലഹം വേണ്ടെന്നു മനസ്സ് പറഞ്ഞു. എന്റെ ആശയങ്ങളുമായി അവൾ ഒരിക്കലും യോജിക്കാറില്ലല്ലോ. കമ്പുകളും ചില്ലകളും അടുക്കളപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നു. അവ കൊണ്ടുണ്ടാക്കുന്ന കാപ്പിയും ചോറുമൊക്കെ നിസംഗനായി കഴിക്കേണ്ട അവസ്ഥ ഞാൻ മനസ്സിൽ കണ്ടു. മുറിച്ചിട്ട തടികളിലെ വെള്ളയിലേക്ക് കറ ചോര കണക്കേ ഒഴുകിയിറങ്ങിയിരിക്കുന്നു. ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞ പ്രത്യേക അവസ്ഥയിലായി ഞാൻ. വീട്ടിലിരിക്കാൻ തോന്നിയില്ല, തൊടിയിലിറങ്ങി നടന്നു. മറ്റു മരങ്ങൾക്കൊന്നും എന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. മനസ്സിലെ മുറിപ്പാടിന്റെ ആഴം അത്ര വലുതായിരുന്നു. ഉച്ച കഴിഞ്ഞാണ് വീട്ടിലേക്കു വന്നത്. ഊണു കഴിച്ചില്ല. നേരെ മുറിയിലേക്ക് തന്നെ പോയി. വായിക്കാനും സാധിക്കുന്നില്ല. ഇന്നലെയും ഇന്നുമായി എനിക്കു വന്ന ഭാവമാറ്റം ഭാര്യയിൽ അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയിരുന്നു. മുറിയുടെ വാതിൽക്കൽ അവളുടെ നിഴലനങ്ങുന്നത് ഞാൻ കണ്ടു. അവൾ ഒന്നും ചോദിച്ചില്ല, ഞാനും... ഞങ്ങൾക്കിടയിലെ നിശബ്ദത മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം അസുഖകരമായി വർദ്ധിക്കുന്നത് ഞാനറിഞ്ഞു. 

 പഴയ അവസ്ഥയിലേക്ക് തിരികെ വരാൻ ഒരു ശ്രമം കൂടി നടത്താനാണ് മുൻപ് വരാന്തയിൽ കസേരയിട്ടിരുന്നത്. വെയിൽ മുഖത്തേക്കടിച്ചപ്പോൾ എനിക്കെന്നും തണലായിരുന്ന മാവിനെ വീണ്ടും ഓർത്തുപോയി. അതുകൊണ്ടാണ് വീണ്ടും മുറിയിലേക്കുതന്നെ പോന്നത്. 

 "ദേ ഒന്നിങ്ങു വരാമോ?" ഭാര്യയുടെ വിളി കേട്ടാണ് ഉണർന്നത്. ഇടക്കെപ്പോഴോ മയങ്ങിപ്പോയിരുന്നു. "ശല്യം, എന്തിനാണിപ്പോൾ വിളിക്കുന്നത്!" മനസ്സിൽ ദേഷ്യമായിരുന്നു. എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നു. മാവ് നിന്നിരുന്നതിനടുത്ത് അവൾ കുഴി കുഴിക്കുകയാണ്. അവളുടെ അരികിൽ...! "ഈശ്വരാ..."എന്റെ മുറിവിലാണ് അവൾ തഴുകുന്നത്.സന്തോഷമടക്കാനായില്ല. ഞാൻ അടുക്കളയിലേക്കോടി. ഒരു ബക്കറ്റിൽ വെള്ളവുമായി എത്തിയപ്പോഴേക്കും അവൾ അത് നട്ടു കഴിഞ്ഞിരുന്നു. അതിന്റെ ചോട്ടിലേക്ക് ഞാൻ അല്പാല്പമായി വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. ഭാര്യയുടെ കണ്ണുനീർ ആ മാവിൻതൈയുടെ ഇലകളിലേക്കിറ്റ് വീഴുന്നതു ഞാൻ കണ്ടപ്പോൾ എന്റെ കവിളിലും നനവ്‌ പടർന്നു. അതൊരു തലോടലായി പതിയെ പതിയെ നെഞ്ചിലേക്കും പടർന്നിറങ്ങി. പ്രതീക്ഷയുടെ പുതു നാമ്പുകൾ എന്റെ ഉള്ളിൽ  മുളയിടുകയായിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി, ഞങ്ങൾ ഒന്നും മിണ്ടിയില്ല. വശ്യമായ വാചാലത നിറഞ്ഞ ആ നിശബ്ദതക്കൊടുവിൽ ഞാനവളെ നെഞ്ചോടു ചേർത്തണച്ചു. അപ്പോൾ പെയ്തു തുടങ്ങിയ മഴയുടെ വെള്ളിനൂലുകൾ ഞങ്ങളിരുവരെയും തഴുകിക്കൊണ്ടിരുന്നു!!!
--  അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ 

Tuesday, June 18, 2013

നീ




നീ സങ്കടമായി പെയ്തിറങ്ങുമ്പോൾ

ഞാനെങ്ങനെ കുട ചൂടി നിൽക്കും?
ഞാനും നനയാം നിന്റെ ഈ പെയ്ത്തിൽ

ഒരു കുടകൊണ്ടു പോലും മറച്ചിടാതെന്നെ

Sunday, June 16, 2013

Review of "Thirike"

Here comes once again a quick study from Mr. Kurian Mamalapurayidathil. This time it is on my short poem "Thirike"http://narithhokkil.blogspot.it/2013/06/a-review-of-anoop-varghese-ps-poem.html?spref=fb

തിരികെ...

തിരികെ... കൈ വിട്ടു പോയ പട്ടം പോലെ 

ജീവിതം പാറി കളിക്കുന്നു 

തോന്നലുകളുടെ കാറ്റിൻ ഗതിയിൽ 

ലക്‌ഷ്യം തെറ്റി പാറുന്നു 

അവന്റെ കൈ വിട്ട പട്ടം
ഒന്നല്ല പല ചില്ലകളിൽ ഉടക്കി 

കീറി പറിഞ്ഞ ഈ പട്ടത്തെ 

അവനല്ലാതാരൊട്ടിച്ചു ചേർക്കും

പൊട്ടിയ ചരടുമായി 

കാത്തിരിക്കുന്നവനിന്നും 

അങ്ങ് ദൂരെ വഴിക്കണ്ണുമായി

തിരികെ അവനിലേക്ക്‌ 

തനിയെ പറക്കാൻ 

ഈ കാറ്റൊന്നടങ്ങിയിരുന്നെങ്കിൽ...
- അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ 

16-06-2013

Sunday, June 9, 2013

മരവും മഴ നനയുന്ന പുഴയും (കഥ/ 2005)



                                             മരവും മഴ നനയുന്ന പുഴയും (കഥ)




ഇടവപ്പാതി കഴിഞ്ഞിട്ടും മഴയെത്തിയില്ലല്ലോ എന്ന കുണ്‍ഠിതമായിരുന്നു മനസ്സ് നിറയെ. എങ്കിലും , പതിവ് സായാഹ്ന സവാരിക്കിറങ്ങിയപ്പോള്‍ കുടയെടുക്കാതിരുന്നില്ല . 'ഇന്നെങ്കിലും മഴ കാണും ' മനസ്സ് പറയുന്നുണ്ടായിരുന്നു. ഏറെ മുന്നോട്ടു നടന്നപ്പോഴാണ് പിറകില്‍ നിന്നാരോ വിളിക്കുന്നെന്നു  തോന്നിയത്. തിരിഞ്ഞു നോക്കി അപ്പുവാണ്. അയാള്‍ വരാനായി വഴിയുടെ ഓരം ചേര്‍ന്ന്‌ നിന്നു.
"ഇന്നെന്താ നേരത്തേ ഇറങ്ങ്യോ?"
"വെറുതെ ഇരുന്ന് മടുത്തപ്പോള്‍ നേരത്തേ ഇറങ്ങാമെന്ന്  കരുതി ."
അപ്പുവുമായി സംസാരിച്ചു നടക്കുമ്പോഴും മനസ്സ് മഴയെക്കുറിച്ചോര്‍ത്ത് വ്യസനിക്കുകയായിരുന്നു.  വഴിയോരത്തെ കരിഞ്ഞ പുല്ലുകള്‍ മഴക്കുവേണ്ടി ദാഹിക്കുന്നെന്ന് തോന്നി. 
"എന്താ അപ്പു ഇടവപ്പാതി എന്നതൊക്കെ പഴമൊഴിയാവുകയാണോ ?"
"ഇനിയും വൈകുംന്ന് തോന്നണില്ല്യാ."
"വൈകാതിരിക്കട്ടെ"
അയാള്‍ ഷോപ്പിങ്ങിനിറങ്ങിയതാണ്. ഞാന്‍ നടത്തം തുടര്‍ന്നു. വഴിയോരത്തെ കൂറ്റന്‍ സൗധങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നി, ഒരു തരം പരിഹാസച്ചിരി. വാഹനങ്ങളില്‍ നിന്നും, അല്പം അകലെയുള്ള ഫാക്ടറികളില്‍ നിന്നും ഉയരുന്ന പുക നിറഞ്ഞ, മരങ്ങളില്ലാത്ത ആ പാതയിലൂടെ നടക്കുമ്പോള്‍ എനിക്ക് വീര്‍പ്പുമുട്ടലാണ്‌ തോന്നിയത്. പുഴയോരത്തേക്ക് പോകാമെന്ന്  മനസ്സ്  പറഞ്ഞു. ഈ നഗരത്തില്‍ എന്നില്‍ ഗൃഹാതുരത്വം  സൃഷ്ടിക്കുന്ന ഏക  ഘടകം പുഴയാണ്. അതുകൊണ്ട് തന്നെ പുഴ എനിക്കു മിത്രമാണ് . നഗരത്തിന്റെ വീര്‍പ്പുമുട്ടലിൽ ‍ നിന്നും രക്ഷ നേടുന്നത് പുഴയോരത്തെത്തുമ്പോഴാണ്. പുഴയിലേക്കുള്ള വഴിയില്‍ മാത്രമാണ് ഞാന്‍ പച്ചപ്പുള്ള മരങ്ങള്‍ കാണുന്നത്. ജനിച്ചു വളര്‍ന്ന  ഗ്രാമത്തിന്റെ  ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് ഈ ഇടവഴിയാണ് .

എനിക്കു പ്രിയപ്പെട്ട വീടെത്താറായിരുന്നുവീട്ടുകാർ‍ സുഹൃത്തുക്കൾ ആയതുകൊണ്ടല്ലനാഗരികതയുടെ വിഷദംശനം ഏൽക്കാത്ത പുരയിടം അതു മാത്രമായതുകൊണ്ടാണ്വീടിന്റെ മുറ്റത്തും തൊടിയിലും നിറയെ മരങ്ങളാണ്പ്ലാവും മാവും ജാതിയും പേരയും മറ്റുംഅവ തീർക്കുന്ന രിതാഭയും ശീതളിമയും ഞാ എന്നും ആസ്വദിക്കാറുള്ളതാണ്പതിവ് മുടക്കിയില്ലഅല്പനേരം  വീടിന്റെ  മതിലിനോട് ചേർന്നു നിന്ന്മഴയെക്കുറിച്ചോത്തുള്ള വ്യ നിറഞ്ഞ മനസ്സുമായി ഞാൻ ‍  വൃക്ഷത്തലപ്പുകളിലേക്ക്നോക്കിഅവയും എന്നോട് മഴയെക്കുറിച്ച്‌ സംസാരിക്കുന്നതായി തോന്നി. ആദ്യനാളുകളിൽ എന്നെ സംശയത്തോടെ നോക്കിയിരുന്ന അയൽക്കാർ ഇപ്പോൾ സൗഹൃദത്തിന്റെ  പുഞ്ചിരിയാണ് മ്മാനിക്കാറുള്ളത് .

അവിടെ നിന്നും നടന്നപ്പോഴാണ് പെട്ടെന്ന് സന്ധ്യയാകുന്നതായി തോന്നിയത്തലയുയർത്തി മാനത്തേക്ക് നോക്കിമഴമേഘങ്ങൾ‍ കൂടുകൂട്ടാൻ തുടങ്ങിയിരിക്കുന്നുഏറെ നാളത്തെ വിരഹത്തിനുശേഷം ഒത്തു ചേരുന്ന പ്രണയിതാക്കളെ പോലെ. മനസ്സ് സന്തോഷഭരിതമാകാ‍ തുടങ്ങിഏറെ കാത്തിരുന്ന സമയം വരികയാണ് . മഴ പൊടിഞ്ഞു തുടങ്ങിആദ്യത്തെ മഴത്തുള്ളികൾ ശരീരത്തിൽ വന്നു പതിച്ചപ്പോൾ ശരീരവും മനസ്സും ഒരുപോലെ കുളിരണിഞ്ഞുകുട്ടിക്കാലത്തെപ്പോലെ മഴ നനയാൻ എനിക്കെന്നും കൗതുകമാണ്ഭാര്യയുടെ ശകാരം മുൻകൂട്ടി കണ്ടതുകൊണ്ട് കൈയിലെ  കു പെട്ടെന്നു നിവർത്തിപുതുമഴയെ ഏറ്റുവാങ്ങിയ മണ്ണിന്റെ മണം എന്നെ ഉന്മാദനാക്കി. മഴ ശക്തമായിക്കൊണ്ടിരുന്നു. കാലുകളെ വന്നു തലോടുന്ന മഴ വെള്ളത്തെ ആരാധനയോടെ നോക്കിക്കൊണ്ട്‌ ഞാൻ‍ നടന്നു.
ഞാൻ പുഴയ്ക്കരികിലെത്തിമഴ കൂടുതൽ ശക്തിയോടെ പെയ്തുകൊണ്ടിരുന്നുതുള്ളിക്കൊരുകുടം കണക്കെ. മഴത്തുള്ളികൾ പുഴയെ ഉന്മാദം കൊള്ളിക്കുകയാണ്എന്റെ മനസ്സിനെയുംമഴ കാരണം വഞ്ചി കരയ്ക്കടുപ്പിച്ച് ചായ്പിലിരിക്കുന്ന കടത്തുകാരനും മദ്യലഹരിയിൽ‍ പുഴയിൽ ചാടിത്തിമിർക്കുന്ന  യുവാക്കളും എന്റെ ശ്രദ്ധ തിരിച്ചില്ലപുഴയും മഴയും മാത്രമായിരുന്നു എന്റെ  മുമ്പിൽ‍. മഴ നനയുന്ന പുഴ ന്നിൽ കുട്ടിക്കാലത്തിന്റെ സ്മരണകൾ ‍ ഉണർത്തിമഴത്തുള്ളികൾ‍ പുഴയിൽ രോമാഞ്ചമുണ്ടാക്കിക്കൊണ്ടിരുന്നു സന്തോഷത്തിൽ ‍ അവ പുഴയിൽ നൃത്തം വെച്ചു. അതിന്റെ അനുരണനങ്ങൾ‍ പുഴയിൽ‍ ഞാ കണ്ടുതന്നിൽ‍ പതിയുന്ന ഓരോ തുള്ളിയേയും പുഴ തന്റെ ഗർഭഗൃഹത്തിലേക്കു ത്തിയോടെ  ഏറ്റുവാങ്ങിഅടുത്ത മഴക്കുഞ്ഞിനുജന്മം നല്കാൻ.
മനം നിറയെ  കാഴ്ച കണ്ടുമഴ ഒന്നടങ്ങിയപ്പോൾ‍ തിരികെ നടന്നുമഴത്തുള്ളികൾ അപ്പോഴും മനസ്സിൽ നൃത്തം വച്ചുകൊണ്ടിരുന്നു ....

പ്രിയപ്പെട്ട വീടിന്റെ സമീപത്തെത്തിഎല്ലാം വെറും തോന്നലായിരുന്നെന്നു മനസ്സിലായത് അപ്പോഴാണ്‌ . റസ്റ്റൊറന്റു  പണിയാൻ ‍ തൊഴിലാളികൾ ‍  വീട് പൊളിക്കുകയാണ് വീട്ടുവളപ്പിലെ മരങ്ങൾ ‍ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു . അല്ല , അവയെ കൊല്ലുകയായിരുന്നു . പുഴയുടെ മരണം വളരെ പണ്ടും ....
വരണ്ട മനസ്സുമായി ഞാ വീട്ടിലേക്കുനടന്നു

-അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ (Written in 2005)